മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം; രാജ്യസുരക്ഷ വിവരം ചോര്‍ന്നിരിക്കാമെന്ന് റിപ്പോര്‍ട്ട്

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെയുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പുറത്ത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്.

ALSO READ: അവസാന കൂടിക്കാഴ്ച ഇവിടെ വെച്ച്, ഹനീഫിന്റെ ഓർമകളിൽ ഹരിശ്രീ അശോകൻ

പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകള്‍ എംപിമാര്‍ക്ക് മുന്‍കൂറായി നല്‍കിയിരുന്നു. ഇതിലെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് എത്തിക്‌സ് കമ്മിറ്റി പറയുന്നു. ജമ്മുകശ്മീര്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലടക്കം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കാലയളവിലാണ് ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതല്‍ 2023 ഏപ്രിലില്‍ വരെ 47 തവണ യുഎഇയില്‍ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ല്‍ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നു, അത്രമാത്രം ദുർബലം; പ്രതികരണവുമായി ഇ പി ജയരാജൻ

മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ പാസായിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് മെഹുവയുടെ പാര്‍ലമെന്ററി ഡിജിറ്റല്‍ അക്കൗണ്ടില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് നിഷികാന്ത് ദുബൈ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുക ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News