കെ.സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം, പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായത് 2022 ഏപ്രിലില്‍

തനിക്കെതിരായ കേസുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം. 2021 ജൂലായ് 27 നാണ് പുരാവസ്തുതട്ടിപ്പുകാരനും പോക്സോ കേസ് പ്രതിയുമായ മോൻസൻ മാവുങ്കലിനെതിരെ ഷമീറും,യാക്കുയും ഉൾപ്പെടെയുള്ളവർ പരാതി നൽകുന്നത്. 2022 ഏപ്രിലിലാണ് പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനാകുന്നത്.

ALSO READ: ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരായ കേസുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് കെ സുധാകരൻ ആരോപിച്ചത്. എന്നാൽ സുധാകരൻ്റെ വാദങ്ങൾ പൂർണ്ണമായും തെറ്റാണ് എന്നാണ് മോൻസൻ കേസിൻ്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നത്.പുരാവസ്തു ഇടപാടിൻ്റെ മറവിൽ പലരിൽ നിന്നായി കോടികൾ തട്ടിയ മോൻസൻ മാവുങ്കലിനെതിരേ 2021 ജൂലായ് 27 ന് ആണ് പൊലീസിൽ ആദ്യ പരാതി ലഭിക്കുന്നത്.ഷമീർ,യാക്കുബ്,അനൂപ് ഉൾപ്പെടെയുള്ളവർ തങ്ങളുടെ 10 കോടി തട്ടിയെടുത്തെന്ന് കാട്ടിയാണ് പരാതി നൽകിയത്.

അതേസമയം തന്നെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപെടെ പീഡിപ്പിച്ചെന്ന പരാതിയും മോൻസനെതിരെ ഉയർന്നു വന്നു. 2021 സെപ്തംബർ 23ന് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടികളെ പിഡിപ്പിച്ച പരാതിയിലായിരുന്നു ആദ്യ കേസ്. പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസ് എടുത്തു. ആ സമയത്ത് അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2021 സെപ്റ്റംബർ 28ന് മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: കർമ്മ ന്യൂസിനെതിരെ മാനനഷ്ട കേസ്, രണ്ട് കോടി രൂപയുടെ ഹൈക്കോടതി നോട്ടീസ്

ഇതിനിടെ സാമ്പത്തിക തട്ടിപ്പിൽ കെ.സുധാകരന് പങ്കുണ്ടെന്ന പരാതിയും ഉയർന്ന് വന്നു. മോൻസൻ തട്ടിപ്പിലൂടെ ശേഖരിച്ച പണത്തിൻ്റ പങ്ക് സുധാകരന്നും കൈപ്പറ്റിയെന്നായിരുന്നു പരാതി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുധാകരനെയും കേസിൽ പ്രതിചേർത്തു. മോൻസനെതിരെ പരാതി ഉയർന്നപ്പോഴും കേസ് എടുത്തപോഴൊന്നും പി ശശിയായിരുന്നില്ല പൊളിറ്റിക്കൽ സെക്രട്ടറി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചാർജെടുക്കുന്നത് 2022 ഏപ്രിൽ 19നാണ്. അതായത് മോൻസൻ്റെ തട്ടിപ്പ് വിഷയം പുറത്ത് വന്ന് ഒരു വർഷത്തിന് ശേഷം. ഇതിൽ നിന്നു തന്നെ സുധാകരൻ്റെ ആരോപണം പൊള്ളയാണെന്ന് തെളിയുന്നു.പോക്സോ കേസിൽ ആജീവനാന്ത തടവിന്ശിക്ഷിക്കപ്പെട്ട പ്രതിയെ ന്യായീകരിക്കുന്ന സുധാകരനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും അധിക്ഷേപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News