സിനിമാമേഖലയിലെ ആരോപണങ്ങള്‍: ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേകസംഘത്തിന് കൈമാറും

സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിനായി നിയോഗിച്ച
പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

ALSO READ: ബിജെപി നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ തട്ടിപ്പ്; പത്ത് കോടിയുടെ ക്രമക്കേട് കണ്ടെത്തി

പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി.

ഇതുമായിബന്ധപ്പെട്ട് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി.

ALSO READ: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ; പെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ഓരോ വനിത IPS ഉദ്യോഗസ്ഥരുടെ കീഴിലും പ്രത്യേക സംഘങ്ങൾ ഉണ്ടാകും. ആരോപണവുമായി രംഗത്തുവരുന്നവരുടെയെല്ലാം മൊഴി SIT രേഖപ്പെടുത്തും. മൊഴിയിൽ ഉറച്ചു നിന്ന് കേസെടുക്കാൻ സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ ഉടൻ കേസെടുക്കണമെന്ന് DGP.സംഘാങ്ങളെ ഉദ്യോഗസ്ഥർ തീരുമാനിക്കും. ഒരോ വനിത ഉദ്യോസ്ഥർക്കും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ടീം വിപുലപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News