ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെതിരെ യുഡിഎഫിന്റെ വ്യാജ പ്രചാരണം… കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധ കടത്തെന്ന വ്യാജ പ്രചാരണമാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്നത്.. പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് കെട്ടി തിരിച്ചു വന്നതിനെയാണ് യുഡിഎഫ് ആയുധ കടത്താക്കി വ്യാജ പ്രചാരണം നടത്തിയതെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ALSO READ: മകള്‍ സുഹാനയ്‌ക്കൊപ്പം എസ്ആര്‍കെ; ‘കിംഗ്’ ചിത്രീകരണം ആരംഭിക്കുന്നു
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചാരണം നടന്നത്. ആലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഫ്‌ലക്‌സ് കെട്ടി കാറില്‍ തിരിച്ചുവരുന്നതിനിടെ പണി ആയുധങ്ങള്‍ തിരികെ വയ്ക്കാനിറങ്ങിയതാണ് ആയുധക്കടത്തായി യുഡിഎഫ് പ്രചരിപ്പിച്ചത്.
ആലത്തൂര്‍ മണ്ഡലത്തില്‍ പരാജയഭീതിയാണ് ആയുധകടത്തെന്ന യുഡി എഫിന്റെ വ്യാജ പ്രചാരണത്തിന് പിന്നിലെന്നും മറ്റൊന്നും ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യാജ പ്രചാരണ മുന്നയിച്ചതെന്നും എല്‍ഡിഎഫ് ലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.
തോന്നൂര്‍ക്കര -ചേലക്കര മെയിന്‍ റോഡില്‍ ധാരാളം വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്നസമയത്താണ് ആയുധങ്ങള്‍ ഒളിപ്പിച്ചതെന്നാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞതവണയും യു ഡി എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിന്റെ പലഘട്ടത്തിലും എല്‍ഡിഎഫിനെതിരേ യുഡിഎഫ് വ്യാജ പ്രചാരണം നടത്തിയിട്ടുണ്ടെന്നും ഇത്തവണ ആലത്തൂരിലെ ജനത വ്യാജ പ്രചാരണം തള്ളിക്കളയുമെന്ന് ഇടതു നേതാക്കള്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here