മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ധാരണയായി മഹാവികാസ് അഘാഡി സഖ്യം

Maha Vikas Aghadi

മഹാ വികാസ് അഘാഡിയുടെ സഖ്യ പങ്കാളികൾ തുല്യ സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചു, അതേസമയം ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സൂത്രവാക്യം ഇതുവരെ അന്തിമമാക്കിയിട്ടില്ല. മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മഹായുതി സഖ്യ കക്ഷികൾ.

Also Read: അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈ കോടതി ഇന്ന് വിധി പറഞ്ഞേക്കും

ഇടഞ്ഞു നിൽക്കുന്ന ഷിൻഡെ അജിത് പവാർ പക്ഷം എം എൽ എ മാരെ കൂടെ നിർത്തുവാനായി പുതിയ ഫോർമുലകൾ തേടുകയാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം അത് കൊണ്ട് തന്നെ ഇരു പാർട്ടികൾക്കും തലവേദനയാകും. അതെ സമയം 288 അംഗങ്ങളുള്ള വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പങ്കാളികളായ കോൺഗ്രസ്, എൻസിപി ശരദ് പവാർ പക്ഷം, ശിവസേന യുബിടി എന്നിവർ ധാരണയിലെത്തിയ 96 സീറ്റുകൾ വീതം പങ്കിടും.

Also Read: കല്ലട ബസ് വീണ്ടും അപകടത്തിൽ; കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു

ഓരോ പാർട്ടിയും തുല്യ സീറ്റുകളിൽ മത്സരിക്കുന്നതിനാൽ സഖ്യത്തിൽ ഇക്കുറി വലുപ്പ ചെറുപ്പം ഒഴിവാക്കാനാണ് ധാരണ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസിന് നിയമപരമായ അവകാശമുണ്ട്. എന്നിരുന്നാലും, സഖ്യത്തിൻ്റെ താൽപ്പര്യത്തിനായി വിട്ടുവീഴ്ചക്ക് തയ്യാറാണെന്നും പടോലെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News