ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍

പതിനെട്ടാം ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍. സ്പീക്കര്‍ പദവികള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിയുവും ടിഡിപിയും ഒരുപോലെ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രധാന വകുപ്പുകളെല്ലാം സ്വന്തമാക്കിയ ബിജെപി, സ്പീക്കര്‍ പദവിയും സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടെന്ന നിലപാടിലാണ്.

ALSO READ: നിരത്തിനെ കോളാമ്പിയാക്കുന്നവർ;പോസ്റ്റ് പങ്കുവെച്ച് സോഷ്യൽമീഡിയ

ആഭ്യന്തരവും പ്രതിരോധവും ധനവും ഉള്‍പ്പെടെ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി ഏറ്റെടുത്തതോടെ സഖ്യകക്ഷികള്‍ വലിയ അതൃപ്തിയിലും നിരാശയിലുമാണ്. സ്പീക്കര്‍ പദവിയില്‍ കണ്ണുനട്ടിരിക്കുകയാണ് ജെഡിയും ടിഡിപിയും. ജൂണ്‍ 24നാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. 26ന് സ്പീക്കറെ തെരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കും. തങ്ങളുടെ നോമിനികളെ സ്പീക്കറാക്കണമെന്ന ആവശ്യം സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഉയര്‍ത്തി കഴിഞ്ഞു.

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ കക്ഷികള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കും എന്നായിരുന്നു ടിഡിപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ബിജെപിക്ക് സ്പീക്കറുണ്ടായാല്‍ തങ്ങളുടെ എംപിമാരെ പദവി ഉപയോഗിച്ച് കുതിരക്കച്ചവടത്തിലൂടെ തട്ടിയെടുക്കുമോയെന്ന ഭയവും ജെഡിയുവിനും ടിഡിപിക്കും ഉണ്ട്. അതേസമയം ബിജെപിയാകട്ടെ സ്പീക്കര്‍ സ്ഥാനവും സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. അതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് ഇന്ത്യാ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

ALSO READ: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി; നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here