എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണെന്നിരിക്കെ ഓരോ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തേണ്ടത് ബിജെപിക്ക് നിര്‍ണായകമാണ്. ബിജെപിയുമായി വിലപേശല്‍ ആരംഭിച്ചിരിക്കുകയാണ് സഖ്യകക്ഷികള്‍.
ALSO READ:ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ചർച്ച നടത്തിയെന്ന് സൂചന
ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. കൃഷി, ജല്‍ശക്തി, ഐ.ടി. വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. ടി.ഡി.പി. അഞ്ചുമുതല്‍ ആറുവരെ വകുപ്പുകളും ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:മഹാരാഷ്ട്രയിലെ ബിജെപിയുടെ മോശം പ്രകടനം; രാജിസന്നദ്ധത പ്രകടിപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പസ്വാനും ഏക്നാഥ് ഷിന്ദേയുടെ ശിവസേനയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാരസ്വാമിയുടെ ജെ.ഡി.എസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here