അതിരപ്പള്ളിയിൽ ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞു ജനവാസ മേഖലയിൽ എത്തിയത്. വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകളാണ് ഇന്നു രാവിലെ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ അടുത്ത കാലത്തായി ഇടക്കിടെ ചീങ്കണ്ണി കുഞ്ഞുങ്ങളെ കണ്ടു വരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

Also Read: ‘വസ്ത്രങ്ങളിൽ ചെളി പുരണ്ടു, രണ്ടു പുസ്തകങ്ങൾ കളഞ്ഞു’, എട്ടു വയസ്സുള്ള മകനെ ഷാളുകൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മാതാവ്; സംഭവം ഹരിയാനയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News