തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി 185.68 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഗ്രാന്റിൽ നവംബറിലെ വിഹിതമാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 131.77 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 8.95 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 6.30 കോടി, മുൻസിപ്പാലിറ്റികൾക്ക് 22.63 കോടി, കോർപറേഷനുകൾക്ക് 16.03 കോടി എന്നിങ്ങനെയാണ് ലഭിക്കുക.
ALSO READ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ
ഈവർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് 2244 കോടി രുപയാണ് സംസ്ഥാന സർക്കാർ ജനറൽ പർപ്പസ് ഗ്രാന്റായി നീക്കിവച്ചിട്ടുള്ളത്. പന്ത്രണ്ട് മാസ ഗഡുക്കളായി തുക നൽകുന്നു. ഇതിൽ എട്ടാമത്തെ ഗുഡവാണ് കൈമാറുന്നത്. ഇതോടെ ജനറൽ പർപ്പസ് ഗ്രാന്റിൽനിന്ന് 1496 കോടി രുപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചതായും ധനകാര്യ മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here