റേഷന്‍ വ്യാപാരികള്‍ക്ക് ജനുവരിയിലെ കമീഷന്‍ അനുവദിച്ചു

റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജനുവരിയിലെ കമീഷന്‍ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയര്‍ത്തിയാണ് പണം ലഭ്യമാക്കിയത്.

ALSO READ ; കോൺഗ്രസിന് വഴങ്ങി ലീഗ്; രണ്ട് സീറ്റിൽ മത്സരിക്കും, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിന്റെ താങ്ങുവിലയും റേഷന്‍ വ്യാപാരികളുടെ കമീഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കുടിശിക ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരി കമീഷന്‍ മുടങ്ങാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News