തിയേറ്ററില്‍ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവം, ബന്ധപ്പെട്ടവരെ വിവരമറിയിച്ചിരുന്നു; കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

allu arjun

പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടന്‍ അല്ലു അര്‍ജുന്‍. തിയേറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതോടെ വലിയ തിരക്കുണ്ടായി. ഇതിനിടയില്‍പ്പെട്ട് ആന്ധ്ര സ്വദേശിയായ രേവതി മരിക്കുകയും ഇവരുടെ മകന്‍ ശ്രീതേജയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കുട്ടിയിപ്പോള്‍ ആശുപത്രിയിലാണ്.

ALSO READ: ‘കാട്ടു കള്ളാ… നിനക്ക് മാപ്പില്ല’, എംകെ രാഘവൻ എംപിക്കെതിരെ കണ്ണൂരിൽ പ്രതിഷേധ പോസ്റ്ററുകൾ; കോൺഗ്രസിൽ തർക്കം രൂക്ഷം

എന്നാല്‍ താന്‍ തിയേറ്ററിലെത്തുന്ന വിവരം മുന്‍കൂട്ടി തിയേറ്റര്‍ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നതായി തെലങ്കാന ഹൈക്കോടതിയില്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ താരം പറയുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് രേവതി ചിക്കഡ്പള്ളിയിലുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയത്. ഷോ കഴിഞ്ഞ് പത്തരയോടെ തിയേറ്ററിന് പുറത്തിറങ്ങിയപ്പോള്‍ അല്ലു എത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് രേവതി ശ്വാസംമുട്ടി തളര്‍ന്നുവീണു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

ALSO READ: ശിവ പാർവതിമാർക്കെതിരായ ഉമർ ഫൈസി മുക്കത്തിന്‍റെ പരാമർശം; സമസ്തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പ് ചോദിക്കുന്നു: അബ്ദുസമദ് പൂക്കോട്ടൂർ

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിയില്‍ അല്ലു ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ അല്ലു പറയുന്നുണ്ട്. അല്ലു അര്‍ജുന്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കാതെ തിയേറ്ററിലെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അര്‍ജുനെയും തിയേറ്റര്‍ ഉടമകളെയും പ്രതിചേര്‍ത്തു പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News