ആരാധകനെ പിടികൂടിയ ബോഡിഗാർഡിനെ പിടിച്ചുമാറ്റി അല്ലു; തൊട്ടുവന്ദിക്കാൻ അവസരം നൽകി

pushpa2-allu-arjun

പുഷ്പ 2 പ്രമോഷൻ പരിപാടിക്കിടെ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ തൊട്ടുവന്ദിക്കാൻ വേദിയിലേക്ക് ചാടിക്കയറി ആരാധകന്‍. ഉടനെ നടന്റെ ബോഡിഗാർഡ്സ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. അവര്‍ ആ മനുഷ്യനെ പിടികൂടുകയും നിലത്ത് അമർത്തിവെക്കുകയും ചെയ്തു. ഇതൊരു കൈയേറ്റമായാണ് കണ്ടവർക്ക് തോന്നിയത്.

അല്ലു ഉടന്‍ തന്നെ തന്റെ അംഗരക്ഷകരെ വകഞ്ഞുമാറ്റി ആരാധകനെ വിടാൻ പറഞ്ഞു. അദ്ദേഹം അയാളോട് സംസാരിക്കുകയും സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കാലില്‍ തൊടാന്‍ അനുവദിച്ചു. ഫോട്ടോയ്ക്കും പോസ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Read Also: എന്തുകൊണ്ട് ഇപ്പോഴും സിംഗിളായി തുടരുന്നു, കല്ല്യാണം കഴിക്കാത്തതിന്റെ കാര്യം തുറന്നുപറഞ്ഞ് മിതാലി രാജ്

ഹൈദരാബാദിലെ പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ശ്രീലീല, സംവിധായകന്‍ എസ്എസ് രാജമൗലി എന്നിവര്‍ പങ്കെടുത്തു. റിലീസിന് മുമ്പുള്ള അവസാനത്തെ പ്രമോഷണല്‍ ഇവന്റായിരുന്നു ഇത്. ഡിസംബര്‍ 5 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പ്രമോഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. വീഡിയോ കാണാം:


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News