അല്ലുവിനെ കാണാൻ 1600 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി: ഒടുവിൽ കിട്ടിയത് ഞെട്ടിക്കുന്ന സർപ്രൈസ്

ALLU ARJUN

പല ഫാൻ ബോയ് മൊമന്റുകളെ പറ്റിയും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇഷ്ടതാരത്തെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാണുന്നതും, ഗിഫ്റ് കൊടുക്കുന്നതും, സെൽഫിയെടുക്കുന്നതുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അത്തരമൊരു ഫാൻ ബോയ് മോമെന്റാണ് ഇപ്പോൾ
സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നടൻ അല്ലു അർജുനെ കാണാനെത്തിയ ഒരു ആരാധകന്റെ കഥയാണിത്.

ALSO READ; ‘സിഎജി റിപ്പോർട്ടിൽ ഒരു വരി സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് വാർത്തയാക്കിയേനെ’; മലയാള മാധ്യമങ്ങൾക്കെതിരെ കെ അനിൽ കുമാർ

യുപി സ്വദേശിയാണ് അല്ലു അർജുനെ കാണാൻ ഹൈദരാബാദിൽ എത്തിയത്. ഈ യാത്രയ്ക്കും ഒരു പ്രത്യേകതയുണ്ട്, എന്തെന്നാൽ യുപിയിൽ നിന്ന് ഇയാൾ ഹൈദരാബാദിലെത്തിയത് കാറിലോ, ബസിലോ , ട്രെയിനിലോ ഒന്നും അല്ല, മറിച്ച് സൈക്കിളിലാണ്. ഒന്നും രണ്ടുമല്ല 1,600 കിലോമീറ്ററിലധികം ദൂരമാണ് ഇയാൾ സൈക്കിൾ ചവിട്ടിയെത്തിയത്.

ALSO READ; ‘പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്’: ബിനോയ് വിശ്വം

എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വമ്പൻ സർപ്രൈസും ഈ ആരാധകന് ലഭിച്ചു.മറ്റൊന്നുമല്ല തിരികെ നാട്ടിലേക്ക് പോകാൻ ഒരു വിമാന ടിക്കറ്റ്. ആരാധകൻ യുപിയിൽ നിന്ന് സൈക്കിൾ മാർഗ്ഗമാണ് എത്തിയതെന്ന് അറിഞ്ഞ അല്ലു അർജുൻ വികാരാധീനനായി, പിന്നാലെയാണ് തന്റെ ആരാധകനുവേണ്ടി ഒരു സർപ്രൈസ് അദ്ദേഹം നൽകിയത്. ഹൈദരാബാദിലേക് എത്തിയ സൈക്കിൾ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള സജ്ജീകരണവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News