കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി തെലുങ്കാന ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ‘ഒരു നടനായതിനാല്‍ ഇങ്ങനെ തടവിലിടാന്‍ കഴിയില്ല’ എന്നും ഉത്തരവിലുണ്ട്.
കീഴ്‌ക്കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചതിനെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വരെ അറസ്റ്റ് വൈകിപ്പിക്കണമെന്ന ഹര്‍ജിയും കീഴ്‌ക്കോടതി നേരത്തേ തള്ളിയിരുന്നു.
Read Also: അല്ലു അറസ്റ്റിലായത് അറിഞ്ഞില്ല; കേസ് ഒഴിവാക്കാന്‍ സന്നദ്ധമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ്
കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. നടന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും അറസ്റ്റിലാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here