ഷാരൂഖ് നായകന്‍, വിജയ് സേതുപതി വില്ലന്‍; ജവാനിലെ നിരസിച്ച ഓഫര്‍ സ്വീകരിച്ച് അല്ലു അര്‍ജുന്‍

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ജവാനി’ല്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുനും ഉണ്ടാകും. അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. അല്ലുവിന്റെ ജവാനിലെ ഭാഗം മുംബൈയില്‍ ചിത്രീകരിച്ചുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: അമ്മ രണ്ടാമതും ഗര്‍ഭിണിയെന്ന വാര്‍ത്ത തമാശയായി തോന്നി, പക്ഷേ…. കണ്ണുനനയിച്ച് നൈനികയുടെ വാക്കുകള്‍

മാസങ്ങള്‍ക്ക് മുന്‍പ് ഒഴിവാക്കിയ ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘പുഷ്പ 2’ വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജവാനിലെ അതിഥി വേഷം അല്ലു ആദ്യം നിരസിച്ചത് എന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ജവാന്‍ പ്രദര്‍ശനത്തിന് എത്തുക. ‘ജവാന്റെ’ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കാനാണ് സഞ്ജയ് ദത്ത് എത്തുക.
ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രത്തില്‍ വിജയ് സേതുപതി പ്രതിനായകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നയന്‍താര, സാനിയ മല്‍ഹോത്ര, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്.

Also Read: നടന്‍ ബാല തിരിച്ചുവരവിന്റെ പാതയില്‍; ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ച് എലിസബത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News