അല്ലു അർജുൻ്റെ വീടിന് നേരെയുണ്ടായ ആക്രമണം; 8 പേർ അറസ്റ്റിൽ

ALLU ARJUN

തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് അല്ലുവിൻ്റെ വീടിന് നേരെ ആക്രമണം നടത്തിയത്. യൂണിവേഴ്സിറ്റിയുടെ ജോയിൻ്റ് ആക്ഷൻ കമ്മിറ്റിയുടെ അംഗങ്ങളാണ് അറസ്റ്റിലായത്.ഇവരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പുഷ്പ 2ൻ്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് അല്ലുവിൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.അക്രമികൾ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. അതേസമയം ആക്രമണം നടക്കുമ്പോൾ അല്ലു അർജുനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ; ഗയ്‌സ്…എല്ലാവരും ഓടിവന്ന് ഇതങ്ങ് പിടിച്ചോ! തൊഴിലാളികൾക്ക് റോയൽ എൻഫീൽഡ് ബൈക്കുകളും ടാറ്റ കാറുകളും സമ്മാനിച്ച് ചെന്നൈയിലെ പ്രമുഖ കമ്പനി, കാരണം ഇതാണ്…

മുൻപ് അല്ലു അർജുനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി രംഗത്ത് വന്നിരുന്നു.പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ തിയേറ്ററിൽ എത്തിയെന്നും തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും അദ്ദേഹം തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചില്ലെന്നും ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.കനത്ത ജനക്കൂട്ടത്തെ വകവെക്കാതെ റോഡ്ഷോ നടത്തിതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ബനൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി അല്ലു അർജുൻ രൂക്ഷമായി വിമർശിച്ചത്.അതേസമയം മുഖ്യമന്ത്രിയുടെ അപരോപണങ്ങൾ തള്ളി നടൻ അല്ലു അർജുൻ രംഗത്ത് വന്നു. മുഖ്യമന്ത്രി അരോപിച്ച കാര്യങ്ങൾ ശരിയല്ലെന്നും പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നുവെന്നും ആൾക്കൂട്ടത്തിന് നേരെ കൈവീശി റോഡ്ഷോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News