അല്ലു അറസ്റ്റിലായത് അറിഞ്ഞില്ല; കേസ് ഒഴിവാക്കാന്‍ സന്നദ്ധമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ്

allu-arjun-arrested-stampede

അല്ലു അർജുൻ അറസ്റ്റിലായത് അറിഞ്ഞില്ലെന്നും കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും നിലപാട് വ്യക്തമാക്കി മരിച്ച സ്ത്രീയുടെ കുടുംബം. ‘കേസ് പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്, അറസ്റ്റിനെക്കുറിച്ച് അറിയില്ല. എന്റെ ഭാര്യ മരിച്ച സംഭവത്തിൽ അല്ലു അര്‍ജുന് ഒരു ബന്ധവുമില്ല.’ മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ 2: ദ റൈസ്’ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടാണ് രേവതി മരിച്ചത്.

മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ കേസില്‍ അല്ലു അര്‍ജുൻ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലേക്ക് നടൻ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ രേവതിക്കും എട്ട് വയസുള്ള മകനും പരുക്കേൽക്കുകയായിരുന്നു.

Read Also: അല്ലു അര്‍ജുന്‍ ജയിലിൽ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഇരുവരെയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രേവതി പിന്നീട് മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. നടന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും അറസ്റ്റിലാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News