ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ട്,കേസായതിനാലാണ് പോകാത്തത്: അല്ലു അർജുന്‍

allu arjun

സിനിമാലോകം ഒന്നാകെ ചർച്ച ചെയ്ത ഒന്നായിരുന്നു അല്ലു അർജുന്റെ അറസ്റ്റും റിമാൻഡും. കോടതി നൽകിയ ഇടക്കാല ജാമ്യത്തിനു പിന്നാലെ താരം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോഴുള്ള വികാര നിർഭരമായ നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ അടക്കം വൈറലായിരുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.

താരത്തിന്റെ ജയിൽ മോചനം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ കേസിനാസ്പദമായ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. മരിച്ച യുവതിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താരം ജയിൽ മോചനം ആഘോഷിക്കുന്നത് എന്നതായിരുന്നു വിമർശനം. ചികിത്സയില്‍ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ടെന്നും കേസായതിനാലാണ് കുട്ടിയെ സന്ദര്‍ശിക്കാന്‍ പോവാത്തത് എന്നുമാണ് ഇക്കാര്യത്തിൽ താരം മറുപടി നൽകിയിരിക്കുന്നത്.

തന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കുണ്ടാകും. ദൗര്‍ഭാഗ്യകരമായ സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീ തേജിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. നിയമനടപടികള്‍ കാരണം കുഞ്ഞിനേയോ കുടുംബത്തേയോ സന്ദര്‍ശിക്കരുത് എന്നാണ് കോടതി നിർദേശം. ആശുപത്രി ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളുമെല്ലാം താൻ ഏറ്റെടുക്കുമെന്നും അല്ലു അർജുൻ പറഞ്ഞു . കുട്ടി വേഗത്തില്‍ രോഗമോചിതനാവട്ടെ, കുട്ടിയേയും കുടുംബത്തേയും കാണാന്‍ താൻ കാത്തിരിക്കുകയാണ് എന്നാണ് അല്ലു അര്‍ജുന്‍ തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചത്.

also read: പിണക്കമെല്ലാം അഭ്യൂഹങ്ങൾ മാത്രം; ചിരഞ്ജീവിയുടെ വീട്ടിലെത്തി അല്ലു അർജുൻ

അതേസമയം ദില്‍സുഖ്നഗര്‍ സ്വദേശിനിയായ രേവതി എന്ന യുവതിയാണ് ആണ് മരിച്ചത്. ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സിനിമ കാണാനായി അല്ലു അര്‍ജുന്‍ എത്തിയത് അറിഞ്ഞ് ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News