അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ്; പുഷ്‌പ 2 വും ഹിറ്റടിക്കും; വലിയ തുകക്ക് സ്വന്തമാക്കി ഒടിടി

പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ചിത്രമാണ് അല്ലു അർജുൻ നായകനായ ‘പുഷ്‌പ’. പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പുഷ്‌പ 2 വിന്റെ ഒടിടി ഡീൽ തുകയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോർട്ട് പ്രകാരം പുഷ്പ 2  നെറ്റ്ഫ്ലിക്സ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ:ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് നേരെ വ്യാപക ആക്രമണം; ബിജെപിയെന്ന് ആരോപണം

ഇന്ത്യയിലെ ഒരു ചിത്രത്തിനും ലഭിക്കാത്തത്ര തുക മുടക്കിയാണ് ഒടിടി റൈറ്റ്സ് പുഷ്പ 2 സ്വന്തമാക്കാനൊരുങ്ങുന്നത്. 250 കോടിരൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വിന്റെ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിയേറ്ററിലെ വിജയമനുസരിച്ച് ഈ തുക ഉയരും.
.
രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ആണ് ഒടിടി റൈറ്റ്സില്‍ ഇതിനു മുന്‍പ് റെക്കോര്‍ഡ് ഇട്ടിരുന്നത്. 170 കോടി രൂപയ്ക്കായിരുന്നു ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്. എഎ ഫിലിംസ് ആണ് 200 കോടി മുടക്കി പുഷ്പ 2 ന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്.

ALSO READ:ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ വിട്ടു നല്‍കില്ല; നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News