പുഷ്പ 3 വരുന്നു? വില്ലനായി എത്തുന്നത് വിജയ് ദേവരകൊണ്ടയോ? അബദ്ധത്തില്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ച ചിത്രം കണ്ട് ആവേശത്തോടെ ആരാധകര്‍

Pushpa 3

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂള്‍’.ഡിസംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ പുഷ്പ മൂന്നാം ഭാഗമുണ്ടാകുമെന്ന വിവരമാണ് പുറത്തുവരുന്നത്.

പുഷ്പ 3യില്‍ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്‌സ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിലൂടെയാണ് പുഷ്പ 3യെ കുറിച്ച് വിവരം പുറത്തുവരുന്നത്.

റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിലെ ചിത്രത്തിന്റെ പുറകില്‍ ‘പുഷ്പ 3 ദ് റാംപേജ്’ എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ പങ്കുവെച്ച ഈ ചിത്രം അദ്ദേഹം ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Also Read : http://‘ഡാർക്കി’ൽ കുളിച്ച് ഫാൻ്റസിയായി പുഷ്പ

പുഷ്പ 3 യെ കുറിച്ച് എനിക്ക് പറയാന്‍ ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാനൊരുപാട് ബുദ്ധിമുട്ടിച്ചു. അദ്ദേഹമെനിക്ക് ഒരു മൂന്ന് വര്‍ഷം കൂടി തരുമെങ്കില്‍, ഞാന്‍ അത് ചെയ്യും”- പുഷ്പ 3 യേക്കുറിച്ച് സംവിധായകന്‍ സുകുമാറും കഴിഞ്ഞ ദിവസം പ്രീ റിലീസ് ചടങ്ങില്‍ പങ്കുവച്ചതിങ്ങനെ ആയിരുന്നു.

3 മണിക്കൂർ 21 മിനിട്ടാണ് പുഷ്പ 2 ദി റൂൾ സിനിമയുടെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമ കൂടിയാകും പുഷ്പ ദി റൂൾ.
ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News