ആരാധകർക്ക് ഇനി അധിക നാൾ കാത്തിരിക്കേണ്ട; പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്

pushpa 2

അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’.ഡിസംബർ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.ഇപ്പോഴിതാ സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

3 മണിക്കൂർ 21 മിനിട്ടാണ് പുഷ്പ 2 ദി റൂൾ സിനിമയുടെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഈ റിപോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമ കൂടിയാകും പുഷ്പ ദി റൂൾ. അതേസമയം നവംബർ 30 ന് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ.
ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷനായി അല്ലു അർജുൻ കേരളത്തിലെത്തിയിരുന്നു. വൻ സ്വീകരണമാണ് അല്ലുവിനായി ഒരുക്കിയത്. ഫഹദിന്റെ ചിത്രത്തിലെ അഭിനയത്തെ കുറിച്ചും അല്ലു അർജുൻ പറഞ്ഞിരുന്നു. പുഷ്പ 2 വിൽ ഫഹദ് തകർത്തിട്ടുണ്ടെന്നും എല്ലാവർക്കും ഫഹദിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്.തന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി നടനൊപ്പം അഭിനയിച്ചു,ഫഹദ് ഫാസിൽ. അദ്ദേഹത്തെ താൻ ഈ സ്റ്റേജിൽ മിസ് ചെയ്യുന്നുവെന്നും ഞങ്ങൾ ഒരുമിച്ച് ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ അത് ഐക്കോണിക്ക് ആകുമായിരുന്നുവെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്. എല്ലാ മലയാളികൾക്കും ഒരു അഭിമാനമാകും ഫഹദ് ഫാസിൽ’,എന്നുമായിരുന്നു അല്ലു അർജുൻ വ്യക്തമാക്കിയത്.

also read: എല്ലാവർക്കും ആ കഥാപാത്രം ഇഷ്ടമാകും, പുഷ്പ 2 വിലെ ഫഹദിന്റെ റോളിനെ കുറിച്ച് പറഞ്ഞ് അല്ലു അർജുൻ

രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News