പുഷ്പ ട്രെൻഡിങ്, 40 മില്യൺ വ്യൂസ്; ആദ്യ ഗാനത്തെ ഏറ്റെടുത്ത് ആരാധകർ

പുഷ്പ: ദ റൂളിലെ ആദ്യഗാനത്തെ ഏറ്റെടുത്ത് ആരാധകർ. 40 മില്യൺ ആളുകളാണ്കഴിഞ്ഞദിവസം പുറത്തുവന്ന പാട്ട് കേട്ടിരിക്കുന്നത്. രണ്ടു മില്യണിനടുത്ത് യൂട്യൂബിൽ ലൈക്കും ഉണ്ട്. 24 മണിക്കൂർ കൊണ്ട് 15 രാജ്യങ്ങളിൽ പുഷ്പ ട്രെൻഡിങ് ആണ്.

ALSO READ: ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ലോറി തട്ടി മരിച്ചു

ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.ദേവിശ്രീ പ്രസാദാണ് സംഗിതം നൽകിയിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുളള തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പാട്ട് പുറത്ത് വിട്ടിരിക്കുന്നത്.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും എത്തുന്നത്. ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ തരംഗമായിരുന്നു. രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. രശ്മിക മന്ദാനയാണ് നായിക.

ALSO READ: കൊല്ലത്ത് ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവർന്നു; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News