20 വര്‍ഷംകൊണ്ട് താൻ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്; തെറ്റായ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ ചെയ്യുന്നു: അല്ലു അര്‍ജുന്‍

ഏറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയറിനിടെയുണ്ടായ അപകടവും അതെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും. അല്ലു അർജുന്റെ അറസ്റ്റും ജയിൽ മോചന വാർത്തയുമുൾപ്പടെ സിനിമാലോകം ചർച്ച ചെയ്ത ഒന്നായിരുന്നു. അല്ലുവിനെതിരെ രാഷ്ട്രീയ നേതാക്കൾ വരെ
ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.

”ഇനി സിനിമ ഹിറ്റാകുമെന്നാണ് യുവതി മരിച്ചപ്പോള്‍ അല്ലു അര്‍ജുന്‍ പറഞ്ഞത് എന്നാണ് നടനെതിരെ എംഎല്‍എ ആരോപണം ഉന്നയിച്ചത്. എന്നാൽ അപകടത്തില്‍ യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രമാണെന്നാണ് താരം പറഞ്ഞത്. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത് എന്നാണ് അല്ലു പ്രതികരിച്ചത്.

ഒരുപാട് തെറ്റായ ആരോപണങ്ങളും വിവരങ്ങളും വരുന്നുണ്ടെന്നും തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ അപമാനിതനാണ് എന്നും അല്ലു പറഞ്ഞു. 20 വര്‍ഷംകൊണ്ട് താൻ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത് എന്നാണ് താരം വ്യക്തമാക്കിയത്. അതുപോലെ ഈ സിനിമയ്ക്ക് താൻ ചിലവഴിച്ചത് മൂന്ന് വര്‍ഷമാണ്. അത് കാണാനായാണ് ഞാന്‍ പോയത്, തന്റെ സ്വന്തം സിനിമകള്‍ തിയറ്ററില്‍ കാണുക എന്നത് തനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ ഏഴ് സിനിമകള്‍ ഞാനവിടെ കണ്ടിട്ടുണ്ട്. റോഡ് ഷോയോ റാലിയോ ഒന്നും നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. ഒരു ഉദ്യോഗസ്ഥനും തന്റെ അടുത്ത് വന്ന് ഒന്നും പറഞ്ഞിട്ടില്ല എന്നും യുവതി മരിച്ച വിവരം അറിയുന്നത് രാവിലെയാണ് എന്നുമാണ് അല്ലു വ്യക്തമാക്കിയത്.വാര്‍ത്താ സമ്മേളനത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

also read: ഇതാണ് നുമ്മ പറഞ്ഞ നടൻ; മാർക്കോയിൽ ഉണ്ണിക്കൊപ്പം തീപാറും പ്രകടനം, അരങ്ങേറ്റം കെങ്കേമമാക്കി അഭിമന്യു

‘തന്റെ ഉദ്ദേശം നല്ലതായിരുന്നു. പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്റെ അത്ര പ്രായമുള്ള തന്റെ രണ്ട് മക്കളെ അവിടെ നിര്‍ത്തിക്കൊണ്ടാണ് താൻ പോയത്. കേസെടുത്തതിനാലാണ് കുഞ്ഞിനെ കാണാന്‍ പോവാതിരുന്നത്. തനിക്ക് ആ കുഞ്ഞിനെ കാണണമെന്നുണ്ട്. തന്റെ അച്ഛനേയും സിനിമയുടെ നിര്‍മാതാവിനേയും സംവിധായകനേയുമെല്ലാം താൻ അവിടെ പറഞ്ഞുവിട്ടു. താൻ സന്തോഷത്തോടെയിരിക്കേണ്ട സമയമാണിത് എന്നും പക്ഷേ കഴിഞ്ഞ 15 ദിവസമായി തനിക്ക് എവിടെയും പോകാന്‍ സാധിച്ചിട്ടില്ല. നിയമപരമായി എവിടെയും പോവാനാവില്ല. താൻ ക്ഷീണിതനാണ്.’എന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News