‘ആ നടന്റെ അഭിനയം കണ്ട് ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം’: അല്ലു അര്‍ജുന്‍

allu arjun

മലയാള സിനമയേയും സിനിമ നടന്മാരേയും കുറിച്ച് മനസ് തുറന്ന് നടന്‍ അല്ലു അര്‍ജുന്‍. കേരളം എനിക്കെന്റെ രണ്ടാമത്തെ കുടുംബമാണെന്നും എന്നെ കേരളത്തിന്റെ ദത്തുപുത്രന്‍ എന്നാണ് മലയാളികള്‍ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒരാളാണ് നടന്‍ ഫഹദ് ഫാസിലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. പുഷ്പ 2വിന്റെ ഫസ്റ്റ് ഹാഫിലെ പ്രകടനം കൊണ്ടുമാത്രം ഫഹദ് പലരെയും അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്.

ഈ സിനിമയിലെ ആര്‍ട്ടിസ്റ്റുകളെപ്പറ്റി സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ട പേര് ഫഹദ് ഫാസിലിന്റേതാണ്. ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാകും ഫഹദിന്റെ പ്രകടനമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : http://‘വയ്യാതെ കിടന്നപ്പോള്‍ കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ചത് നിന്നെ മാത്രമാണ്, പക്ഷേ നീ വന്നില്ല, ആ നടി എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു’: ലാല്‍ജോസ്

‘ഈ സിനിമയിലെ ആര്‍ട്ടിസ്റ്റുകളെപ്പറ്റി സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ട പേര് ഫഹദ് ഫാസിലിന്റേതാണ്. പുഷ്പ 2വിന്റെ ഫസ്റ്റ് ഹാഫിലെ പ്രകടനം കൊണ്ടുമാത്രം ഫഹദ് പലരെയും അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്. അദ്ദേഹം ഈ സിനിമ ചെയ്തത് എനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമാണ്. ഫഹദ്, അതിഗംഭീര പ്രകടനമാണ് നിങ്ങള്‍ കാഴ്ചവെച്ചത്.

ലോകത്തുള്ള ഓരോ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാകും ഫഹദിന്റെ പ്രകടനമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. കേരളം എനിക്കെന്റെ രണ്ടാമത്തെ കുടുംബമാണ്. ആ കുടുബത്തിലെ എന്റെ സഹോദരനാണ് ഫഹദ്. എന്നെ കേരളത്തിന്റെ ദത്തുപുത്രന്‍ എന്നാണ് മലയാളികള്‍ വിളിക്കുന്നത്. യഥാര്‍ത്ഥ പുത്രന് ദത്തുപുത്രന്റെ വക ഒരുപാട് നന്ദി,’ അല്ലു അര്‍ജുന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News