പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന് അല്ലു അര്ജുന് പൊലീസിന്റെ നോട്ടീസ്. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്.
ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ഡിസംബർ 4ന് ഇറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്.
Also Read : ഒടുവില്‍ വീടുവിട്ടിറങ്ങി അല്ലു അര്‍ജുന്റെ ഭാര്യയും മക്കളും; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച
അന്നത്തെ പ്രദർശനം കാണുന്നതിനായി അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. ഇതാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ യുവതിയുടെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു.
പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.
നടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവര്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here