താരജാഡയില്ല; ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് നടന്‍ അല്ലു അര്‍ജുന്‍, വിഡിയോ വൈറല്‍

ഏറെ നേരം ക്യൂവില്‍ നിന്ന ശേഷം നടന്‍ അല്ലു അര്‍ജുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. കറുത്ത പാന്റും വെളുത്ത ടീ ഷര്‍ട്ടുമായിരുന്നു വേഷം.ജൂബിലി ഏരിയയിലെ ബൂത്ത് നമ്പര്‍ 153ലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ക്യൂനില്‍ക്കുന്നതിനിടെ ചുറ്റുമുള്ളവരുമായി കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാം

ALSO READദളപതി വിജയ്‌യുടെ ‘ലിയോ’ കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ എത്ര

തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 221 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 3.17 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. 103 എംഎല്‍എമാരും മത്സരരംഗത്തുണ്ട്. ഇവയില്‍ ഭൂരിഭാഗം ഭരണകക്ഷിയായ ബിആര്‍എസില്‍ നിന്നാണ്.

ALSO READപുതു തലമുറയുടെ പുതിയ തുടക്കമായി ‘സോറി’; 60 ഓളം നവാഗതർ ഒരുമിക്കുന്നു

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2- ദി റൂള്‍ ഓഗസ്റ്റ് 15ന് തീയറ്ററില്‍ എത്തും. 2021 ഡിസംബര്‍ ഇറങ്ങിയ പുഷ്പ 1 തീയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രത്തില്‍ രശ്മിക മന്ദാനയും ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സംഭാഷണങ്ങളും വന്‍ ട്രെന്‍ഡായിരുന്നു. ചിത്രത്തിലെ മികച്ച അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു അര്‍ജുന് ലഭിച്ചു.

https://twitter.com/allubabloo/status/1730106132969218306

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News