ഒടുവില്‍ വീടുവിട്ടിറങ്ങി അല്ലു അര്‍ജുന്റെ ഭാര്യയും മക്കളും; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

allu arjun

പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.

നടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവര്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ 8 പേര്‍ അറസ്റ്റിലായി. പുഷ്പ 2 റിലീസിങ് ദിവസം തിക്കിലും തിരക്കിലും മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് അക്രമി സംഘം അല്ലു അര്‍ജുന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.

ആക്രമണത്തിന് പിന്നാലെ അല്ലു അര്‍ജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും മക്കളായ അയാനും അര്‍ഹയും ജൂബിലി ഹില്‍സിലെ വീട് വിട്ടിറങ്ങി. ആക്രമണം നടക്കുമ്പോള്‍ നടന്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്നേഹവും മക്കളും കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു.

Also Read : നടൻ അല്ലു അർജുൻ്റെ വീടുകയറി അതിക്രമം, ജനലുകളും ചെടിച്ചട്ടികളും അക്രമി സംഘം തകർത്തു; 8 പേർ അറസ്റ്റിൽ

പുഷ്പ 2 റിലീസ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് അക്രമി സംഘം ഇരച്ചു കയറിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഡിസംബർ 4ന് ഇറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്.

അന്നത്തെ പ്രദർശനം കാണുന്നതിനായി അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. ഇതാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ യുവതിയുടെ മകനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. കോമയിൽ ക‍ഴിയുന്ന കുട്ടി ക‍ഴിഞ്ഞദിവസം മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News