ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അല്ലു അർജുൻ വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഓൺലൈനായാണ് അല്ലു അർജുൻ നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്.
കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിന് കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ALSO READ; അല്ലു അർജുനുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് അമിതാഭ് ബച്ചൻ
ഈ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കൾ വരെ നീട്ടിയത്. അതേ സമയം, അപകടത്തിൽ പെട്ട കുടുംബത്തിന് രണ്ടു കോടി രൂപ നൽകുമെന്ന് നിർമാതാവും അല്ലു അർജുന്‍റെ പിതാവുമായ അല്ലു അരവിന്ദ് അറിയിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദില്‍സുഖ് നഗര്‍ സ്വദേശിനി രേവതി മരിക്കുകയും മകനായ ശ്രീതേജിന് (9) ആണ് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തത്. കേസിൽ അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈകോടതി നാല് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here