ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അവസാനമാകുന്നു; തിയേറ്ററുകള്‍ക്ക് ‘തീയിടാന്‍’ പുഷ്പ-2 ഉടനെയെന്ന് ഫഹദ് ഫാസില്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാം ഭാഗം ഉടനെ. ചിത്രത്തില്‍ വില്ലന്‍ പൊലീസ് വേഷം ചെയ്ത ഫഹദ് ഫാസിലാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്.

ഒരു മാസത്തിനകം പുഷ്പ 2- ദി റൂള്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും. ഒരുങ്ങിയിരിക്കൂവെന്നാണ് ഫഫയുടെ നിര്‍ദേശം.

Read Also: ഡബ്‌സിയുടെ ആലാപനത്തിൽ ‘റെഡിയാ മാരൻ’! ഹിറ്റായി ‘ഹലോ മമ്മി’യിലെ ആദ്യ ​ഗാനം

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ സിനിമയായിരിക്കും പുഷ്പ രണ്ടെന്നും അദ്ദേഹം കുറിച്ചു. ഒരു മാസത്തിനകം തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ചിത്രമാകുമിത്. ട്രയിലര്‍ ഉടനെ റിലീസാകുമെന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News