കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കമായി; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി മണ്ഡലത്തിൽ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കം. കളമശേരിയുടെ സമഗ്ര കാര്‍ഷിക വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.

Also read:നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം

കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മൂന്ന് പഞ്ചായത്തുകളിലായി എട്ട് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ മാലിന്യം നീക്കലും ആഴംകൂട്ടി പുനഃര്‍ സംയോജിപ്പിക്കലും കലുങ്കുകളുടെയും നീര്‍ച്ചാലുകളുടെയും പുനര്‍നിര്‍മ്മാണവും മന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. കളമശേരിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

Also read:മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്

ആകെ 327 കോടി രൂപയുടെ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതിൽ 18 കോടിയുടെ പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന എട്ട് കോടിയുടെ പദ്ധതി. തൊഴിലുറപ്പുമായി ബന്ധപ്പെട്ട 43 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടാതെ പെരിയാര്‍ വാലി പുനര്‍നിര്‍മ്മാണത്തിനായി 1.2 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷൻ വാഹിനി, നറണിത്തോട് ശുചീകരണം എന്നിവക്ക് പിന്നാലെ മൂന്ന് പഞ്ചായത്തുകളിലെ തോടുകളുടെ പുനഃരുദ്ധാരണം കൂടി നടപ്പിലാക്കപ്പെടുന്നതോടെ ഏറ്റവുമധികം തുക ജലാശയ സംരക്ഷണത്തിനായി ചെലവഴിക്കുന്ന മണ്ഡലമായി കളമശേരി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News