പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിനൊപ്പം റീലീസിനൊരുങ്ങി ഷാരൂഖ് ചിത്രവും

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ കുറച്ചിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 22 നാണ് ഇതിന്റെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതേദിവസം തന്നെയാണ് ഷാരൂഖ് ഖാൻ ചിത്രമായ ഡങ്കിയും പ്രദർശനത്തിനെത്തുന്നത്.

ALSO READ: ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തു; ബാങ്ക് എം ഡി രാജിവെച്ചു

സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജുമെത്തുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. ഇത് മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ALSO READ: കനത്ത മഴ, പകര്‍ച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

സലാറിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നു. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News