‘രാഷ്ട്രീയത്തിലുള്ള മോഹങ്ങള്‍ നടക്കാത്തതിന്റെ ദുഃഖമാണ് ഇപ്പോഴത്തെ തുറന്നു പറച്ചിലിന് കാരണം’; സന്ദീപ് വാര്യര്‍ക്കെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം

sandeep warrier

സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരുപാട് മോഹങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് നടക്കാത്തപ്പോള്‍ ഉണ്ടായ ദുഃഖം ആയിരിക്കാം ഇപ്പോഴത്തെ തുറന്നു പറച്ചിലിന് കാരണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Also Read : 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ; സംഭവം തമിഴ്‌നാട്ടിൽ

ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് അനുനയിപ്പിക്കാന്‍ വന്നാലും ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും പാര്‍ട്ടി നടപടി ഭയക്കുന്നില്ലെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടതെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News