‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’: ജയിലറിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

ജയിലറിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ് എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’ എന്ന ക്യാപ്ഷനോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാനുള്ള മോഹമാണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

also read- നമ്പര്‍ പ്ലേറ്റ് മറച്ചു; സൈലന്‍സറില്‍ അടക്കം രൂപമാറ്റം; ഇന്‍സ്റ്റഗ്രാം താരം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തിയ ജയിലര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയിലറിലെ മോഹന്‍ലാലിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാമിയോ റോളിലെത്തിയാണ് മോഹന്‍ലാല്‍ കൈയടി നേടിയത്. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രവും ഏറെ കയ്യടി നേടി. വിനായകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ കഥാപാത്രം. ശിവ രാജ്കുമാര്‍, ജാക്കി ഷെറോഫ്, തമന്ന, രമ്യ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

also read- ഹിമാചലിൽ പേമാരിയും മേഘ വിസ്ഫോനവും; മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

അതേസമയം, രജനികാന്തിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിട്ടുള്ള അല്‍ഫോണ്‍സ് പുത്രന്‍ വിജയ്യുടെ മകന്‍ സഞ്ജയോടും കഥ പറഞ്ഞിട്ടുണ്ട്. ആ പ്രോജക്ട് നടന്നിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News