ആ സംവിധായകൻ എന്നോട് പ്രേമം എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് ചോദിച്ചു, അന്നുമിന്നും നന്ദി അദ്ദേഹത്തിന്: അൽഫോൻസ് പുത്രന്റെ കുറിപ്പ്

മലയാളത്തിൽ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് അൽഫോൻസ് പുത്രന്റെ പ്രേമം. കളക്ഷനിൽ റെക്കോർഡ് സ്വന്തമാക്കിയ പ്രേമം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം അതിന്റെ ഷൂട്ട് എങ്ങനെയായിരുന്നു എന്ന് തന്നോട് സംവിധായകൻ ജോഷി ചോദിച്ചിരുന്നുവെന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു അൽഫോൻസ് ഈ അനുഭവം പങ്കുവെച്ചത്.

അൽഫോൻസ് പുത്രന്റെ കുറിപ്പ്

ALSO READ: ‘എന്റെ മോന്റെ കഷ്ടപ്പാട് ആണത്’, ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ് പോലും കേൾക്കാതെയുള്ള തീരുമാനം: മല്ലിക സുകുമാരൻ

ബാക് ടൂ 2015
പ്രേമം റിലീസിന് ശേഷം എന്നോട് ജോഷി സാർ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.

ജോഷി സാർ : മോൻ എങ്ങനാ ആണ് മുന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?
ഞാൻ : സാർ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു.
ജോഷി സാർ : ആ ഡിഫറന്റ് ട്രീറ്റ്മെൻറ് ആണ് അതിന്റെ അഴക്.
ഞാൻ: താങ്ക് യു സാർ.. 😀😀😀😀..സർ എങ്ങനയാണ് No 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എടുത്തു ?
ജോഷി സർ : അത് മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ ഞാൻ അപ്പ്രൂവ് ചെയ്തു. ഞാൻ കൂടുതലും Spontaneous ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം.
ഞാൻ : 😀🥹. സാർ അടുത്ത question…രണ്ട് സിനിമയിലാണ് ഞാൻ തിലകൻ സാർ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങൾ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.
ജോഷി സാർ : ചിരിച്ചുണ്ട് 😀😀😀… മൂപ്പര് അനന്തന്റെ റോൾ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോൾ Madhu സാർ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചൻ ആൽവിൻ ആന്റണിയും കാറിൽ നിന്ന് ഇറങ്ങി .
ജോഷി സാർ : സീ യു മോനെ .
ഞാൻ : താങ്ക് യു സാർ. സാർ മാത്രമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. thank you സർ . 🥹🤗 അന്നും ഇന്നും thank യു സർ. 🙏🙏

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News