ഗോൾഡ് പൊട്ടിയതല്ല പൊട്ടിച്ചതാണ്, ആൾക്കാരെ കൊണ്ട് കൂവിച്ച ആ മഹാനും അദ്ദേഹത്തിന്റെ കൂട്ടുകാരും പെടും, ഞാൻ പെടുത്തും; വികാരാധീനനായി അൽഫോൻസ് പുത്രൻ

സിനിമാ ലോകത്ത് നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ മുൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. സമൂഹ മാധ്യമങ്ങളിലാണ് അൽഫോൻസ് ഇപ്പോഴും പ്രേമത്തെ കുറിച്ചും ഗോൾഡിനെ കുറിച്ചും ഒക്കെ ചർച്ച ചെയ്യുന്നത്. അൽഫോൻസ് പങ്കുവെക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും താഴെ കമന്റിടുന്നവരിലൂടെയാണ് അൽഫോൻസിൻറെ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.

ALSO READ: നടനാകും മുൻപ് ആരായിരുന്നു? ചെയ്ത ജോലികൾ എന്തെല്ലാം? കടന്നുവന്ന വഴികളിൽ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നോ? വിജയ് സേതുപതി മനസ് തുറക്കുന്നു

മണിക്കൂറുകൾക്ക് മുൻപ് അൽഫോൻസ് പുത്രൻ വിനി പോളിയെ നായകനാക്കി ചിത്രീകരിച്ച ഒരു ഷോർട് ഫിലിമിലെ ചിത്രം പങ്കുവവെച്ചിരുന്നു. ഇതിന് താഴെ വന്ന ഒരു കമന്റിലൂടെയാണ് ഇദ്ദേഹത്തിന്റെ തന്നെ ചിത്രമായ ഗോൾഡിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. ‘ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോള്‍ഡ് പോയാൽ ഒൻപത് പ്രേമം വരും, തിരിച്ചുവരൂ എന്നാണ് മുരുകേഷ് എന്നയാള്‍ കമന്‍റ് ഇട്ടത്. ഇതിനാണ് അല്‍ഫോണ്‍സ് പുത്രൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

അല്‍ഫോണ്‍സിന്‍റെ മറുപടി കമന്‍റ് വായിക്കാം

ALSO READ: ‘ദ മജിഷ്യൻ’ ഈ വാക്ക് കേൾക്കുമ്പോൾ മനസ്സിൽ ഓർമ വരുന്നത് ആ നടനെ മാത്രമാണ്; അരവിന്ദ് സ്വാമി പറയുന്നു

ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുന്‍പെ 40 കോടി കളക്ട് ചെയ്ത വണ്‍ ആന്‍റ് ഓണ്‍ലി പൃഥ്വിരാജ് ഫിലിമാണ് ഗോള്‍ഡ്. സോ പടം ഫ്ലോപ്പല്ല. തീയറ്ററില്‍ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു.

ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഈ സിനിമയില്‍ ഞാന്‍ ഏഴു ജോലികള്‍ ചെയ്തിരുന്നു. പ്രമോഷന്‍ ടൈംമില്‍ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്ലോപ്പായത് തീയറ്ററില്‍ മാത്രം. തീയറ്ററില്‍ നിന്നും പ്രേമത്തിന്‍റെ കാശ് പോലും കിട്ടാനുണ്ടെന്ന് അന്‍വറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തീയറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്‍റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News