റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാനുള്ള അവകാശമില്ല: അല്‍ഫോണ്‍സ് പുത്രന്‍

റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. റിസര്‍വ് ബാങ്ക് സിനിമ നിര്‍മ്മിക്കാന്‍ വായ്പ അനുവദിക്കുന്നില്ലെന്നും ഈ ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

‘സിനിമ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്ക് ലോണ്‍ നല്‍കാത്തതിനാല്‍… എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഒരു സിനിമയും കാണാന്‍ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.

പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പുതിയ തമിഴ് പടത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് സംവിധായകന്‍ ഇപ്പോള്‍. റാമാന്റിക് ഴോണറില്‍ കഥ പറയുന്ന ചിത്രം ഏപ്രില്‍ അവസനത്തോടെ ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News