ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനല്ല, എന്നെ ഇങ്ങനെയാക്കിയത് ആ വിഡ്ഢികള്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് അൽഫോൺസ് പുത്രൻ

ചാടിക്കേറി സിനിമ ചെയ്യാന്‍ താന്‍ സൂപ്പര്‍മാനല്ലെന്ന് അൽഫോൻസ് പുത്രൻ. തിയേറ്റർ ഉടമകളാണ്‌ തന്റെ ജീവിതം ഇങ്ങനെയാക്കിയതെന്നും, അതിന് വേണ്ട നഷ്ടപരിഹാരം അവർ തനിക്ക് നൽകണമെന്നും സമൂഹ മാധ്യമത്തിലൂടെയായിരുന്നു അൽഫോൺസ് പുത്രൻ പറഞ്ഞത്. തിയേറ്റര്‍ ഉടമകള്‍ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീര്‍ വീണിട്ടുണ്ടെന്നും താനതില്‍ ഒരാളാണെന്നും അല്‍ഫോണ്‍ പറഞ്ഞു. പ്രേക്ഷകരുടെ ചോദ്യങ്ങൾക് കമന്റ് ബോക്സിൽ മറുപടി നൽകുകയായിരുന്നു അൽഫോൺസ്.

ALSO READ: സകല കുത്തുവാക്കുകളും ഭേദിച്ച് അബിഗേലിനെ കണ്ടെത്താൻ മാധ്യമപ്രവത്തകർ സഹായിച്ചെന്ന് ഷെയ്ൻ നിഗം

അൽഫോൺസ് പുത്രന്റെ വാക്കുകൾ

എന്റെ സിനിമ തിയേറ്ററില്‍ വേണോ വേണ്ടേ എന്ന് മാത്രം ഞാന്‍ തീരുമാനിച്ചിട്ടില്ല. തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് റിവ്യൂ ചെയ്യാന്‍ സഹായം ചെയ്ത് കൊടുത്തത് തിയേറ്റര്‍ ഉടമകള്‍ തന്നെയല്ലേ? അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരന്‍ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവര്‍ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവര്‍ പറയുന്ന ഡേറ്റില്‍ വേണം പടം റിലീസ് ചെയ്യാന്‍. ഒരു എഴുത്തുകാരന്‍ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകന്‍ എന്ന നിലയിലാണ് നിങ്ങള്‍ എന്നെ മനസ്സിലാക്കുന്നത്.

ALSO READ: ‘മലയാളത്തിൽ ചാകര എന്നു വിളിക്കും’ ബീച്ചിൽ ഇങ്ങനെയൊരു സംഭവം കണ്ടാൽ അപ്പോൾ തന്നെ രക്ഷപ്പെടണം; വീഡിയോ

എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ജോലി ചെയ്യാന്‍ ഒരു മുറിയിലിരുന്ന് എഴുത്തുകാരന്‍ എഴുതുന്നതാണ് സിനിമയാകുന്നത്. എങ്കിലേ അത് പ്രദര്‍ശിപ്പിക്കാനുള്ള സിനിമയാകൂ. ഞാനൊഴുക്കിയ കണ്ണീരിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. അതുപോലെ മറ്റു എഴുത്തുകാരുടെയും. അതിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ആലോചിക്കും. ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് പരിഹരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News