താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടും, അമ്മയെയും അച്ഛനെയും ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു; അൽഫോൺസ് പുത്രൻ

അടുത്തിടെയായി വാർത്തകളിൽ ഇടംപിടിക്കുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നാണ് അൽഫോൺസ് പുത്രൻ തന്റെ പുതിയ പോസ്റ്റിൽ പറയുന്നത്. താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.

“ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു, എന്നാണ് അൽഫോൺസ് പുത്രൻ പോസ്റ്റിൽ വ്യക്തമാക്കിയത് .

ALSO READ:നവകേരള സദസ്; കോട്ടയം ജില്ലയില്‍ ലഭിച്ച നിവേദനങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികളായി

അൽഫോൺസ് പുത്രന്റെ പോസ്റ്റ്

ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്നിയുണ്ട്

ALSO READ:മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേഷൻ; പ്രതീക്ഷയിൽ ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News