‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’; മാത്യുവിന്റെ ഫോട്ടോയുമായി അൽഫോൻസ് പുത്രൻ

റീലിസ് ആയ ദിവസം മുതൽ തന്നെ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് തമിഴ് ചിത്രം ജയിലര്‍ . രജനികാന്തിനെ നായകനായ ചിത്രം ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ വില്ലന്‍ വേഷവും എല്ലാം ഏറെ ചർച്ചയാക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലും ജയിലറിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിക്കുന്നത്.

also read: ‘ഓണമെത്തും മുൻപ് പെൻഷനെത്തി’: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളിലെ മാത്യു എന്ന കഥാപാത്രത്തിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത് . ഇപ്പോഴിതാ മോഹൻലാലിൻറെ മാത്യുവിനെ കുറിച്ചുള്ള സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രെദ്ധനേടുകയാണ് .‘ജയിലർ’ സിനിമയിലെ മോഹൻലാലിന്റെ ചിത്രം പങ്കുവച്ചായിരുന്നു അൽഫോൻസിന്റെ പ്രതികരണം.

‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’, എന്ന ക്യാപ്ഷനോട് കൂടിയാണ് അല്‍ഫോന്‍സ് പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അങ്ങനെ ഒരു ചിത്രം സംഭവിക്കട്ടെയെന്നും സമയമെടുത്ത് ചെയ്താല്‍ മതിയെന്നുമൊക്കെയാണ് കമെന്റുകൾ.

also read:വല്ലപ്പോഴുമൊക്കെ തോല്‍ക്കുന്നത് നല്ലതാണ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ പരാജയത്തെക്കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ‘പ്രേമം’ സിനിമയ്ക്കു ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു. ദളപതി വിജയ്‌യോടും അൽഫോൻസ് ഒരു കഥ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News