‘മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ള ബദല്‍ സംവിധാനം ശക്തിപ്പെടണം’: പ്രബീര്‍ പുര്‍കായസ്ത

സത്യം തുറന്നുപയുകയും ജനങ്ങളുടെ ശബ്ദമാവുകയും ചെയ്യുന്ന മാധ്യമങ്ങളെ അധികാരികള്‍ അപകടകാരികളായാണ് കാണുന്നതെന്ന് ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത. മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളുള്‍പ്പടെയുള്ള ബദല്‍ മാധ്യമസംവിധാനം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രബീര്‍ പുര്‍കായസ്ഥ.

ALSO READ:‘ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു’: അഡ്വ. പി സതീദേവി

പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ മീഡിയ ജനപക്ഷ ബദലിന്റെ സൃഷ്ടി എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചത്. വിമത ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. വിമതശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളുടെ സംഘടിത പോരാട്ടവും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘വധുവിന് മുന്‍പില്‍ എനിക്ക് ഹീറോയാകണം’: വിവാഹം മാറ്റിവെച്ച് സമൂഹമാധ്യമ താരം

മോദി ഭരണകാലത്ത് മുഖ്യധാര മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് നടത്തുകയാണ്. കായിക പേജിലുള്‍പ്പെടെ മോദിയുടെ ചിത്രങ്ങളും വാര്‍ത്തകളുമാണ് തെരഞ്ഞെടുപ്പു കാലത്ത് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വിരുദ്ധ ഉള്ളടക്കം ജനങ്ങളിലെത്താതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് പ്രഭാഷണം നടത്തിയ ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് ചെയര്‍മാന്‍ വി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News