ആല്‍ത്തറ-തൈക്കാട് റോഡ്; മൂന്നാമത്തെ റീച്ച് നാളെ തുറക്കും

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന ആല്‍ത്തറ – തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്ന് നല്‍കും. നോര്‍ക്ക മുതല്‍ വനിതാ കോളേജ് വരെയുള്ള റോഡാണ് രാവിലെ 9.30 ഓടെ തുറന്നു നല്‍കുക. ഇവിടെ ഇരുഭാഗത്തേക്കും ഉള്ള ഗതാഗതം അനുവദിക്കും.

ഈ റീച്ചില്‍ റോഡ് ഫോര്‍മേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് ഒന്നാംഘട്ടം ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഡക്റ്റിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കേബിളുകള്‍ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡില്‍ ആല്‍ത്തറ മുതല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ വരെയും വനിതാ കോളേജ് വരെയുമുള്ള രണ്ടു റീച്ചുകള്‍ നേരത്തെ ഗതാഗതത്തിന് തുറന്നുനല്‍കിയിരുന്നു.

Also Read: മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ തെറ്റായി ചേർത്തു; ആലപ്പുഴ കളക്ടറേറ്റിൽ സിപിഐയുടെ പ്രതിഷേധം

അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, ജനറല്‍ ആശുപത്രി – വഞ്ചിയൂര്‍ റോഡ് , തൈക്കാട് ഹൗസ് – കീഴെ തമ്പാനൂര്‍ ( എംജി രാധാകൃഷ്ണന്‍ റോഡ് ) എന്നീ റോഡുകളും വരുംദിവസങ്ങളില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ആകുമെന്ന് കെ.ആര്‍.എഫ്.ബി അധികൃതര്‍ അറിയിച്ചു.

നേരത്തെ 2 റോഡുകള്‍ പൂര്‍ണമായും സ്മാര്‍ട്ട് ആക്കി മാറ്റുകയും 4 റോഡുകള്‍ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാധ്യമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ആദ്യകരാറുകാരന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിലച്ചിരുന്ന റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് റീ ടെണ്ടര്‍ നടത്തി പുനരാരംഭിക്കുക ആയിരുന്നു. ഓരോ റോഡിനും പ്രത്യേകം പ്രത്യേകം കരാര്‍ നല്‍കിയാണ് പ്രവൃത്തി പുനരാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News