ആലുവയിലെ അപകടം: വാഹനം ഓടിച്ചയാള്‍ അറസ്റ്റില്‍

ആലുവ കുട്ടമശ്ശേരിയില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന്‍ നിഷികാന്തിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി സ്വദേശിനാണ് ഷാനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ALSO READ:  മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്; പകരം അശോക് സിങ്ങ്

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെ ആലുവ ഈസ്റ്റ് പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് ഇടപ്പള്ളി ഭാഗത്ത് നിന്ന് കാര്‍ കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കാര്‍ ഉടമയായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വാഹനം ഓടിച്ചത് തന്റെ സുഹൃത്തായ ഷാന്‍ ആണെന്ന് പോലീസിന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് നെടുമ്പാശ്ശേരി സ്വദേശി ഷാനിനെ ആലുവ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

ALSO READ: ‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’, പ്രണയദിനത്തിൽ സംഘപരിവാർ ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ‘എയറിൽ’

എന്നാല്‍ കാര്‍ കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ഷാനിന്റെ മൊഴി. കഴിഞ്ഞദിവസം രാവിലെ പത്ത് മണിയോടെയാണ് ആലുവ കുട്ടമശ്ശേരിയില്‍ വച്ച് അപകടം ഉണ്ടായത്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരുക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍ നിന്ന് വീണാല്‍ ഇത്ര ഗുരുതരമായ പരുക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് വീഴ്ചയ്ക്ക് പിന്നാലെ കാറിടിച്ച വിവരം പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here