ആലുവ കൊലക്കേസിൽ പ്രതിയുടെ പൗരത്വവും മുൻകാല ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കും, പൊലീസ് ബിഹാറിലേക്ക്

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഡി ഐ ജി എ ശ്രീനിവാസ്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പൗരത്വവും പരിശോധിക്കുമെന്നും, വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ബിഹാറിലേക്ക് പോകുമെന്നും ഡി ഐ ജി എ ശ്രീനിവാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: ചുടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി, ചപ്പാത്തി നല്ല സോഫ്റ്റായിരിക്കും

പ്രതി ബിഹാറുകാരനാണെന്നാണ് നിലവിൽ പൊലീസ് സംഘത്തിന് കിട്ടിയിരിക്കുന്ന വിവരമെന്ന് പറഞ്ഞ ഡി ഐ ജി ഇയാളുടെ പൗരത്വം സംബന്ധിച്ചടക്കം കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. ചോദ്യം ചെയ്‌തതിന്‌ ശേഷം പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും, രണ്ട് ദിവസത്തേക്കാണ് പ്രതിയെ റിമാൻഡിൽ എടുത്തിരിക്കുന്നതെന്നും ഡി ഐ ജി എ ശ്രീനിവാസ് പറഞ്ഞു.

ALSO READ: തമിഴ്‌നാട് സ്വദേശികളില്‍ നിന്ന് ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

അതേസമയം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ അസ്‌ഫാക് ആലം മുൻപും പിടിയിലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ടായിരുന്നെന്നും, ഒരു മാസം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News