ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്തതിലെ പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിനെതിരെ ആലുവ സഹകരണ ബാങ്കിൻ്റെ പ്രതികാര നടപടി. ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നും തിരിച്ചടവ് സംബന്ധിച്ച കണക്കിൽ ക്രമക്കേടുണ്ടെന്നും കുടുംബം അരോപിച്ചു. ആലുവ ചാലക്കൽ സ്വദേശി വത്സലയും കുടുംബവുമാണ് ബാങ്ക് നടപടിയിൽ ദുരിതത്തിലായത്.
ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പെരുവഴിയിലാക്കിയ ആലുവ സഹകരണ ബാങ്ക് വീണ്ടും ക്രൂരത തുടരുകയാണ്. ആലുവ സ്വദേശി വൈരമണിയുടെ വീഡിൻ്റെ ജപ്തി നടപടിയിൽ പ്രതിഷേധം ശക്തമായതോടെ തിരിച്ചടവ് സംബന്ധിച്ച് ചർച്ച ചെയ്യാം എന്ന് ബാങ്ക് ഉറപ്പു നൽകിയിരുന്നു.എന്നാൽ ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
10 ലക്ഷം രൂപ വായ്പയെടുത്തതില്‍ 9 ലക്ഷത്തോളം തിരിച്ചടച്ചിരുന്നു.ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്ന ബാങ്കിന്റെ ആവശ്യത്തിന് പിന്നിൽ പ്രതികാര നടപടി എന്നണ് കുടുംബത്തിൻ്റെ പരാതി.മകന്‍റെ ചികിത്സാച്ചെലവുള്‍പ്പടെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.ഭിന്നശേഷിക്കാരനായ മകനുമായി എങ്ങോട്ട് പോകുമെന്ന ആശങ്കയാണ് ഈ കുടുംബത്തിന് മുന്നിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here