ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി ആലുവയില്‍ അഞ്ചു വയസുകാരി ചാന്ദിനി കുമാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. തട്ടിക്കൊണ്ടുപോയ പ്രതി അഫ്സാക്ക് ആലത്തിന്‍റെ സുഹൃത്തുക്കളാണ് പിടിയിലായത്. കുട്ടിയെ ജ്യൂസ് നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് പ്രതി പറഞ്ഞതായും വിവരമുണ്ട്.

കുട്ടിക്കു വേണ്ടിയുള്ള പൊലീസിന്‍റെ തെരച്ചില്‍ പുരോഗമിക്കുകയാണ്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 0484 2624006, 9497987114, 112 എന്നീ നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: കണ്ണൂര്‍ വിമാനത്താവള വികസനം; കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടെന്ന് മുഖ്യമന്ത്രി

ബീഹാര്‍ സ്വദേശിയാണ് പ്രധാന പ്രതി അഫ്സാക്ക് ആലം. തോട്ടക്കാട്ടുകാരയില്‍ വച്ചാണ് പ്രതി പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

ബിഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകളാണ് ചാന്ദിനി.. ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന ആളാണ് അഫ്സാക്ക്.  കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ താമസത്തിനെത്തിയത്.

ALSO READ: ഭരണഘടനാ വിരുദ്ധതയ്ക്കെതിരായ കേരളത്തിന്‍റെ സമീപനത്തില്‍ കേന്ദ്രം പകപോക്കുന്നു, പ്രയാസം അനുഭവിക്കുന്നത് ജനങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News