ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡിന് അനുമതി. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി നാളെ പരിഗണിക്കും.
Also Read- സാങ്കേതിക തകരാര്‍; തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്
കൊലപാതകത്തില്‍ പ്രതി അസ്ഫാകിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രതി മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്‌തോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും. കൊലപാതകത്തില്‍ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും പൊലീസ് അന്വേഷിക്കും.
ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് ഇന്നലെ ഡിഐജി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നുമാണ് ഡിഐജി ശ്രീനിവാസ് പറഞ്ഞത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്നും ആവശ്യമെങ്കില്‍ ബിഹാറില്‍ പോയി അന്വേഷിക്കുമെന്നും ഡിഐജി പറഞ്ഞിരുന്നു.
പ്രതി അസഫാഖ് ആലത്തിനെ ഇന്നലെ ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here