അഞ്ചു വയസുകാരിയുടെ കൊലപാതകം; പൊലീസിന് പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ കൊലപാതകം നടന്നിരുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലുവ കൊലപാതകത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആരോപണം പൊളിയുന്നു.
പരാതി പൊലീസിന് മുന്നിൽ എത്തുന്നതിന് മുമ്പ് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി കൊലപാതകം നടത്തിയ ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകത്തിന് ശേഷം വൈകുന്നേരം 5.33 നാണ് പ്രതി മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും മടങ്ങിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7 മണിയ്ക്കാണ് പൊലീസിന് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.

Also Read: ‘നുഴഞ്ഞു കയറ്റം തടയേണ്ടത് കേന്ദ്രം’: ആലുവ കൊലപാതകത്തിൽ മതം കലർത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ച സുരേന്ദ്രനെ തേച്ചോടിച്ച് വി വസീഫ്

ആലുവ കൊലപാതകത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കാനായത് പൊലീസിൻ്റെ നേട്ടമായി. പരാതി ലഭിച്ചയുടൻ കൃത്യമായ ഇടപെടൽ പൊലീസ് നടത്തിയതുകൊണ്ട് മാത്രമാണ് പ്രതി കേരളം വിടാതിരുന്നത്. എങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന നിരാശ അന്വേഷണ സംഘത്തിനുണ്ട്.

പെൺകുട്ടിയെ കാണാതാവുന്നത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ്.
പൊലീസിന് പരാതി ലഭിക്കുന്നതാകട്ടെ വൈകിട്ട് 7 ന് മാത്രവും. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരമാവധി ശേഖരിച്ചു. വൈകിട്ട് 3.30 ഓടെ പ്രതി പെൺകുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്തു കൂടി നടന്ന് പോയതായി ദൃശ്യങ്ങളിൽ വ്യക്തമായി. പിന്നീട് പ്രതിയെ കാണാൻ കഴിഞ്ഞത് മറ്റാെരിടത്ത് വൈകിട്ട് 6 മണിയുടെ ദൃശ്യത്തിലാണ്. പക്ഷേ പെൺകുട്ടി ഒപ്പമുണ്ടായിരുന്നില്ല. ഇതിനിടയിലുള്ള രണ്ടര മണിക്കൂറിലാണ് കൊലപാതകം നടന്നത് എന്ന് വ്യക്തം. അതായത് പൊലീസിൽ പരാതി എത്തുന്നതിന് മുൻപ് തന്നെ കൊലപാതകം നടന്നു എന്ന് വ്യക്തം.

പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് വ്യാപകമായി വലവിരിച്ചു. രാത്രി 9 മണിയോടെ പ്രതി അസ്ഫാക്  ആലത്തിനെ പിടികൂടാനും കഴിഞ്ഞു. നിർണ്ണായകമായ ആ രാത്രി പിന്നിട്ടിരുന്നുവെങ്കിൽ പ്രതി കേരളം വിടുമായിരുന്നു. ആലുവ പൊലീസ് രാത്രി പകലാക്കി നടത്തിയ തെരച്ചിലാണ് പ്രതിയെ വലയിലാക്കിയത് എന്ന് വ്യക്തം. കേരള പൊലീസിന് മേൽ വീഴ്ച ആരോപിക്കുന്നവർ ഇക്കാര്യം കൂടി മനസ്സിലാക്കണം എന്നാണ് റൂറൽ പൊലീസിൻ്റെ ആവശ്യം.

കുട്ടിയെ പ്രതി അസ്ഫാക്  പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറൻസിക് സംഘത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. കുട്ടി ധരിച്ചിരുന്ന ബനിയൻ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്.

Also Read: ‘അറസ്റ്റ് മാത്രം പോരാ ബോധവൽക്കരണവും വേണം’: മനസ്സിനെ വികലമാക്കുന്ന എല്ലാം അവസാനിപ്പിക്കണമെന്ന് കെ കെ ശൈലജ ടീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News