ആലുവയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ വിചിത്ര സ്വഭാവത്തിന് ഉടമയെന്ന് പൊലീസ്. കൊടും ക്രിമിനലായ ഇയാള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നാണ് അമ്മ കൈരളി ന്യൂസിനോട് പറഞ്ഞത്. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് പറയുന്നു.
ALSO READ: ആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍
പതിനെട്ട് വയസുവരെ കൃത്യമായി ജോലിക്ക് പോയി കുടുംബം നോക്കിയിരുന്ന ക്രിസ്റ്റില്‍ പിന്നീടാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് ക്രിസ്റ്റിലിന്‍റെ കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്. ശേഷം ലാപ്ടോപ്പ് കോഴി തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്പാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.
പകൽ വീട്ടിൽ ചെലവഴിച്ച് രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടിൽ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം. മൃഗങ്ങളെ മോഷടിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.
ALSO READ: 9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്
മാനസികാസ്വാസ്ത്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ക്രിസ്റ്റില്‍ വിചാരണ നേരിടുകയാണ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ വിലങ്ങൂരി രക്ഷപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here