ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാൻഡ് ചെയ്തു

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ വീണ്ടും റിമാന്‍ഡ് ചെയ്തത്.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അസാധാരണ നീക്കം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

അതേസമയം പ്രതിയെ പുറത്തു വിടാതെ തന്നെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം എന്ന് സ്പീക്കര്‍ എന്‍ ഷംസീർ പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികൾ സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു. 

ALSO READ: കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News