ആലുവ കൊലപാതകക്കേസ്; തങ്ങളുടെ മകൾക്ക് നീതി ലഭിച്ചു; സർക്കാരിന് നന്ദി; കുട്ടിയുടെ മാതാപിതാക്കൾ

ആലുവ കൊലപാതകത്തിൽ തങ്ങളുടെ മകൾക്ക് നീതി ലഭിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും മാതാപിതാക്കൾ പറഞ്ഞു. കേസിലെ വിധി വന്നതിന് ശേഷമാണ് മാതാപിതാക്കളുടെ പ്രതികരണം.ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്.

Also read:വധശിക്ഷ വിധി കുറിച്ച പേന ഇനി അനാഥം; ഇനി ജഡ്ജിമാർ ഉപയോഗിക്കില്ല; വിചിത്രം ഈ കാരണം

ശിശുദിനവും പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. 2011 നവംബര്‍ 14നാണ് പോക്സോ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

Also read:മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പ്രചാരണം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News